Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PG Admission

പിജി പ്രവേശനം

കാലിക്കട്ട് സർവകലാശാലാ വിമൻ സ്റ്റഡീസ് പഠനവകുപ്പിൽ 2026 - 27 അധ്യയന വർഷത്തെ പിജി പ്രവേശനത്തിന്‍റെ വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവർക്കുള്ള പ്രവേശനം ജൂലൈ ഒന്നിന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407366, ഇ-മെയിൽ: [email protected].

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ ബിഎ, അഫ്സൽ - ഉൽ - ഉലമ (സിസിഎസ്എസ് യുജി) ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

ആറാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി (സിബിസിഎസ്എസ് - 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 30 മുതൽ ജൂലൈ 09 വരെ അപേക്ഷിക്കാം.

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡോഗ് ട്രെയിനിംഗ്; ജൂലൈ പത്ത് വരെ അപേക്ഷിക്കാം

കാലിക്കട്ട് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പ് കേരള പോലീസ് അക്കാദമിയിൽ ( തൃശൂർ) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പ്രൊഫഷണൽ ഡോഗ് ട്രെയിനിംഗ് ആൻഡ് കനൈൻ ഫോറൻസിക് - 2026 ( ബാച്ച് I ) മൂന്ന് മാസ സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂലൈ പത്തിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ്: 155 രൂപ. അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ തപാൽ വഴിയോ വകുപ്പ് മേധാവി, ഫോറൻസിക് സയൻസ് പഠനവകുപ്പ്, കാലിക്കട്ട് സർവകലാശാല, കേരള പോലീസ് അക്കാദമി തൃശൂർ (ഫോണ്‍: 0487 2328770, ഇമെയിൽ: [email protected]) എന്ന വിലാസത്തില്‍ ജൂലൈ പത്തിനകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/.

രണ്ടാം അലോട്ട്മെന്‍റ് പ്രസിദീകരിച്ചു

കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിലെ 2026 - 27 അധ്യയന വർഷത്തെ ഇന്‍റഗ്രേറ്റഡ് പിജി പ്രോഗ്രാം പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പ്രസിദീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ ജൂലൈ രണ്ടിന് വൈകുന്നേരം നാലിന് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. മാൻഡേറ്ററി ഫീസ്: എസ്‌സി / എസ്ടി / ഒഇസി / മറ്റ് സംവരണ സമുദായങ്ങളിലെ വിദ്യാർഥികൾ - 155 രൂപ, മറ്റുള്ളവർ - 610 രൂപ. അലോട്ട്മെന്‍റ് ലഭിച്ചവർക്ക് ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യാതെ തന്നെ അലോട്ട്മെന്‍റ് ലഭിച്ച കോളജുകളിൽ സ്ഥിരപ്രവേശനം നേടാവുന്നതാണ്. കമ്മ്യൂണിറ്റി, പിഡബ്ല്യുഡി ക്വാട്ട വഴി പ്രവേശനം നേടേണ്ടവര്‍ അതത് കോളജുമായി ബന്ധപ്പെടണം. ലിസ്റ്റ് കോളജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ലക്ഷദ്വീപ് വിദ്യാർഥികൾക്ക് ജൂലൈ മൂന്ന് മുതൽ ഓഗസ്റ്റ് 29 വരെ ഇന്‍റഗ്രേറ്റഡ് പിജി പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള സൗകര്യം ലഭ്യമാകും. രജിസ്‌ട്രേഷൻ ഫീസ്: 220 രൂപ. ഇന്‍റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഇതുവരെ പൂർത്തിയാക്കാത്ത വിദ്യാർഥികൾക്ക് ജൂലൈ മൂന്ന് മുതൽ ലേറ്റ് രജിസ്ട്രേഷൻ സൗകര്യം ലഭ്യമാകും. ലേറ്റ് രജിസ്‌ട്രേഷൻ ഫീസ്: എസ്‌സി / എസ്ടി - 570 രൂപ, മറ്റുള്ളവർ 870 രൂപ. ഒന്നാം അലോട്ട്മെന്‍റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടയ്ക്കാതെ പ്രവേശന പ്രക്രിയയിൽ നിന്ന് പുറത്തായവർക്ക് എഡിറ്റിംഗ് സൗകര്യം ജൂലൈ മൂന്ന് മുതൽ ലഭ്യമാകും. ഇത്തരത്തിലുള്ള വിദ്യാർഥികളെ രണ്ടാം അലോട്ട്മെന്‍റിന് ശേഷമുള്ള ഒഴിവുകളിലേക്ക് പരിഗണിക്കുന്നതാണ്.

 ഒന്നാം അലോട്ട്മെന്‍റ് പ്രസിദീകരിച്ചു

കാലിക്കട്ട് സര്‍വകലാശാല 2026 - 27 അധ്യയന വർഷത്തെ ബിഎഡ്, ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്‍റ് പ്രസിദീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ ജൂലൈ ഒന്നിന് വൈകുന്നേരം നാലിന് മുൻപായി മാൻഡേറ്ററി ഫീസടയ്ക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ്: എസ്‌സി / എസ്ടി / ഒഇസി / മറ്റ് സംവരണ സമുദായങ്ങളിലെ വിദ്യാർഥികൾ - 155 രൂപ, മറ്റുള്ളവർ - 610 രൂപ. ഫീസടച്ചർ അപേക്ഷ പ്രിന്‍റൗട്ട് എടുത്തു സൂക്ഷിക്കണം. അലോട്ട്മെന്‍റ് ലഭിച്ച് നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാവുന്നതും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമായിരിക്കും. രണ്ടാം അലോട്ട്മെന്‍റിന് ശേഷം തിരുത്തൽ സൗകര്യം ലഭ്യമാകും. ഒന്നാം ഓപ്‌ഷൻ ലഭിച്ചവരും ലഭിച്ച ഓപ്ഷനിൽ തൃപ്തരായി ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ജൂലൈ ഒന്നിന് നാലിന് മുൻപായി സ്ഥിര പ്രവേശനം നേടണം. ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും. ഒന്നാം അലോട്ട്മെന്‍റ് ലഭിക്കുകയും ഹയർ ഓപ്ഷൻ നിലനിർത്തുകയും ചെയ്യുന്നവർ മാൻഡേറ്ററി ഫീസടച്ചു രണ്ടാം അലോട്ട്മെന്‍റിന് കാത്തിരിക്കേണ്ടതാണ്. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷൻ പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യണം. ഹയർ ഓപ്ഷൻ നിലനിർത്തുന്നപക്ഷം പ്രസ്തുത ഹയർ ഓപ്ഷനിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്നുള്ള അലോട്ട്മെന്‍റ് ലഭിച്ചാൽ നിർബന്ധമായും സ്വീകരിക്കേണ്ടതും ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. അത് യാതൊരു കാരണവശാലും പുനസ്ഥാപിച്ചു നൽകുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 2407016, 2660600.

 

ആദായനികുതി വിവരങ്ങൾ പരിശോധിക്കാം

2025 - 26 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് കാലിക്കട്ട് സർവകലാശാലാ പെൻഷൻകാരുടെ ആദായ നികുതി വിവരങ്ങളടങ്ങിയ "ഫോം 16’, ടാക്സബിൾ ഇൻകം പരിധിയിൽ പെടാത്തവരുടെ ‘ഇൻകം സ്റ്റേറ്റ്മെന്‍റ് (പാർട്ട് ബി)’ എന്നിവ പ്രസിദീകരിച്ചു. സർവകലാശാല വെബ്സൈറ്റിലെ പെൻഷനേഴ്‌സ് സ്പോട്ടിൽ പരിശോധിക്കാം. ആദായനികുതി വകുപ്പ് നിശ്ചയിക്കുന്ന തീയതിക്ക് മുൻപായി റിട്ടേൺ ഫയൽ ചെയ്യണമെന്ന് സർവകലാശാല ധനകാര്യ വിഭാഗം അറിയിച്ചു.

 

 

Latest News

Corehub Up